രാജസ്ഥാൻ ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ചീഫ് ജസ്റ്റീസിന്റെ സന്ദര്‍ശനത്തിനെതിരെ പരാമര്‍ശം

ജയ്പൂർ:ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് നഗരത്തിലെത്താനിരിക്കെ രാജസ്ഥാൻ ഹൈക്കോടതിക്ക് ബോംബ് ഭീഷണി.ഹൈക്കോടതി ഭരണകൂടത്തിന് ലഭിച്ച ഇ-മെയിലിൽ കോടതി മന്ദിരം ബോംബ് വച്ച് തകർക്കുമെന്ന് അവകാശപ്പെട്ടു.
വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.കെട്ടിടം സമഗ്രമായി പരിശോധിച്ചു.സംശയകരമായ ഒന്നും കണ്ടെത്തിയില്ലെങ്കിലും പരിശോധന മൂലം കോടതി നടപടികൾ വൈകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വെള്ളിയാഴ്ച വൈകിട്ട് രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാൻ നഗരത്തിലെത്തുകയാണ്.മൂന്ന് ദിവസത്തെ സൈബർ സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് എത്തുന്നത്.
"സിജെഐയുടെ സന്ദർശനം റദ്ദ് ചെയ്യുക.ഉച്ചയ്ക്ക് 12മണിക്ക് മുൻപ് ഹൈക്കോടതി ഒഴിപ്പിക്കുക. RDXബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്."എന്നായിരുന്നു സന്ദേശം.
2025ഒക്ടോബർ മുതൽ രാജസ്ഥാൻ ഹൈക്കോടതിയുടെ ജയ്പൂർ ബെഞ്ചിന് ഇതുവരെ 10ഭീഷണികൾ ലഭിച്ചു.ഫെബ്രുവരി 6, 17, 19തീയതികളിൽ ഭീഷണികൾ ലഭിച്ചിരുന്നു










0 comments