ad
Deshabhimani

print edition മഹാരാഷ്ട്രയിൽ 96 ലക്ഷം 
വ്യാജവോട്ടര്‍മാരെന്ന് രാജ്താക്കറെ

Raj Thackeray
വെബ് ഡെസ്ക്

Published on Oct 20, 2025, 12:18 AM | 1 min read

മുംബൈ: വോട്ടര്‍പ്പട്ടികയിൽ 96 ലക്ഷം വ്യാജവോട്ടര്‍മാരുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര നവനിര്‍മാണ സേന തലവൻ രാജ് താക്കറെ. "പ്രാദേശിക പാര്‍ടികളെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 96 ലക്ഷം വ്യാജവോട്ടര്‍മാരെ പട്ടികയിൽ ഉള്‍പ്പെടുത്തിയതായാണ് അറിയാനായത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത് നടന്നു. മുംബൈയില്‍ എട്ട് മുതൽ 10 ലക്ഷം വരെയും താനെ, പുണെ, നാസിക് എന്നിവിടങ്ങളിൽ 8 മുതൽ 8.5ലക്ഷത്തോളവും വ്യാജ വോട്ടുചേര്‍ത്തു. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ തീര്‍ക്കാതെ തെരഞ്ഞെടുപ്പ് നടത്തിയാൽ മഹാരാഷ്ട്രയിലെയും രാജ്യത്തെയും വോട്ടര്‍മാരോടുള്ള അവഹേളനമായിരിക്കുമെന്നും രാജ്‍ താക്കറെ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home