ad
Deshabhimani

പിണറായിക്കെതിരായ ഇ ഡി നീക്കം കോൺ​ഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ച് ചോദ്യം ഉയർത്തുന്നത്: കെജ്‍രിവാൾ

Arvind Kejriwal Pinarayi vijayan

പിണറായി വിജയൻ, അരവിന്ദ് കെജ്‍രിവാൾ

വെബ് ഡെസ്ക്

Published on May 27, 2026, 04:28 PM | 1 min read

ന്യൂഡല്‍ഹി: സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കത്തിൽ രൂക്ഷമായി വിമർശനവുമായി എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ. പ്രതിപക്ഷപാർടികളെ തകർക്കാൻ ബിജെപി കേന്ദ്രഏജൻസികളെ ദുരുപയോ​ഗിക്കുകയാണെന്ന് കെജ്‍രിവാൾ പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്ന നീക്കമാണിതെന്നും കെജ്‍രിവാൾ സോഷ്യൽമീഡിയ പോസ്റ്റിൽ പ്രതികരിച്ചു.


പിണറായിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് കോൺ​ഗ്രസ് പരാതിപ്പെട്ടതിന് പിന്നാലെ പൊടുന്നനെയാണ് ഇ ഡിയുടെ നീക്കമുണ്ടായത്. ഇത് കോൺ​ഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ച് ​ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കെജ്‍‍രിവാൾ പറഞ്ഞു.





കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ആയുധമാക്കുന്ന പ്രവണത വർധിച്ചു വരുകയാണെന്നും ഇത്തരം നടപടികൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണെന്നും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും പ്രതികരിച്ചു.





പിണറായി വിജയനെ ബിജെപി ഇതുവരെ എന്തുകൊണ്ട് ലക്ഷ്യമാക്കിയില്ല എന്ന് ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്ന ചില കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദിത്തപരമായ ആരോപണങ്ങളുടെ പൊള്ളത്തരവും പുറത്തായെന്നും സ്റ്റാലിൻ കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home