print edition ഡൽഹിയിൽ മഴ ചൂടിന് നേരിയ ആശ്വാസം

ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ വലയുന്ന രാജ്യതലസ്ഥാന മേഖലയ്‌ക്ക് ആശ്വാസമായി മഴ. ഡൽഹിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്‌ച രാവിലെ ശക്തമായ കാറ്റോടെ മഴ പെയ്തു. വ്യാഴാഴ്‌ചയും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഡൽഹിയിൽ താപനില കുറഞ്ഞു. 38 ഡിഗ്രി സെൽഷ്യസാണ് പരമാവധി താപനില.
യുപിയിലെ ബന്ദയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം 45.6 ഡിഗ്രിയാണ് ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചൊവ്വാഴ്‌ച 47.6 ഡിഗ്രി ആയിരുന്നു. ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റാണ് ചൂട് കുറയാൻ കാരണമായത്.










0 comments