Deshabhimani

print edition രാഹുൽ 
വീണ്ടും 
വിദേശത്തേക്ക്‌

rahul gandhi
വെബ് ഡെസ്ക്

Published on Nov 06, 2026, 12:03 AM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടത്തിലേക്ക്‌ ഇന്ത്യ കൂട്ടായ്‌മ ന‍ീങ്ങുന്നതിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽഗാന്ധി വീണ്ടും വിദേശത്തേക്ക്‌. 16 മുതൽ 20 വരെ അദ്ദേഹം അമേരിക്ക സന്ദർശിച്ചേക്കുമെന്നാണ്‌ പുതിയ റിപ്പോർട്ട്‌. കഴിഞ്ഞ മാസം 18ന്‌ ഗോവയിലെ പരിപാടിയിൽ പങ്കെടുത്തശേഷം രാഹുൽ വിയറ്റ്‌നാമിലേക്ക്‌ പോയിരുന്നു. രാഹുലിന്റെ തുടർച്ചയായ വിദേശയാത്രകളെ വിമർശിച്ചും പരിഹസിച്ചും ബിജെപി നേതാക്കൾ വീണ്ടും രംഗത്തെത്തി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home