ad
Deshabhimani

print edition സതീശനെ അഭിനന്ദിക്കാതെ
രാഹുൽ ഗാന്ധി

Rahul Gandhi

രാഹുൽ ഗാന്ധി

വെബ് ഡെസ്ക്

Published on May 17, 2026, 01:08 AM | 1 min read

ന്യൂഡൽഹി: വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത്‌ മൂന്നുദിവസം പിന്നിട്ടിട്ടും അഭിനന്ദനം അറിയിക്കാൻ തയ്യാറാകാതെ രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിൽ വിജയ്‌ ടിവികെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ രാഹുൽ അഭിനന്ദനം അറിയിച്ചിരുന്നു.


എന്നാൽ സതീശനെ ഇതുവരെ രാഹുൽ അഭിനന്ദിച്ചില്ല. ഘടകകക്ഷികളെയടക്കം അണിനിരത്തി സമ്മർദതന്ത്രങ്ങളിലൂടെ മുഖ്യമന്ത്രിപദം സതീശൻ നേടിയെടുത്തതിൽ രാഹുൽ ഇപ്പോഴും കടുത്ത അതൃപ്‌തിയിലാണെന്നാണ്‌ കോൺഗ്രസ്‌ വൃത്തങ്ങൾ പറയുന്നത്‌.

കോൺഗ്രസ്‌ ഏതെങ്കിലും സംസ്ഥാനത്ത്‌ അധികാരത്തിൽ എത്തുന്ന ഘട്ടത്തിൽ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാളെ രാഹുൽ ഗാന്ധി അഭിനന്ദിക്കുക പതിവാണ്‌.


2023 ഡിസംബറിലാണ്‌ കോൺഗ്രസ്‌ തെലങ്കാനയിൽ അധികാരത്തിലെത്തിയത്‌. ഡിസംബർ അഞ്ചിന്‌ രേവന്ത്‌ റെഡ്ഡിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തൊട്ടടുത്ത ദിവസംതന്നെ സമൂഹമാധ്യമങ്ങളിലൂടെ രാഹുൽ അഭിനന്ദനം നേർന്നു. സോണിയയ്‌ക്കും പ്രിയങ്കയ്‌ക്കും തനിക്കുമൊപ്പം രേവന്ത്‌ നിൽക്കുന്ന ഫോട്ടോയും ഉൾപ്പെടുത്തി. 2023 മേയിൽ കർണാടകയിൽ അധികാരത്തിലെത്തിയ ഘട്ടത്തിലും നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഡി കെ ശിവകുമാറിനെയും രാഹുൽ അഭിനന്ദിച്ചു.


എന്നാൽ സതീശന്റെ കാര്യത്തിൽ മാത്രം ഇ‍ൗ പതിവ്‌ രാഹുൽ തെറ്റിച്ചതിലൂടെ അതൃപ്‌തി കൂടുതൽ പ്രകടമായി. വിശ്വസ്‌തനായ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ്‌ രാഹുൽ താൽപ്പര്യപ്പെട്ടിരുന്നത്‌. ഭൂരിപക്ഷം എംഎൽഎമാരുടെയും കെപിസിസി പ്രസിഡന്റിന്റെയും പിന്തുണ വേണുഗോപാലിനായതുകൊണ്ട്‌ എളുപ്പത്തിൽ തീരുമാനത്തിലെത്താമെന്നാണ്‌ രാഹുൽ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ സതീശൻ മുസ്ലിംലീഗിനെ മുൻനിർത്തി കളിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. വയനാട്ടിൽ പ്രിയങ്കയെ തോൽപ്പിക്കുമെന്ന ഭീഷണി കൂടിയായതോടെ രാഹുൽ വഴങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home