ad
Deshabhimani

ഹൈദരാബാദ് സർവകലാശാലയിൽ എംസിഎ പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു

Hyderabad.jpg
വെബ് ഡെസ്ക്

Published on Jul 03, 2026, 03:32 PM | 1 min read

ഹൈദരാബാദ്: 2026-27 അധ്യയന വർഷത്തെ എംസിഎ (മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലികേഷൻസ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഹൈദരാബാദ് സർവകലാശാല അപേക്ഷകൾ ക്ഷണിച്ചു. ആകെ 40 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.


സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അഡ്മിഷൻ നടപടികൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോമൺ എൻട്രൻസ് ടെസ്റ്റിൽ (NIMCET 2026) യോഗ്യത നേടിയവർക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.


ജൂലൈ 2-ന് ആരംഭിച്ച അപേക്ഷാ നടപടികൾ ജൂലൈ 22 വരെ തുടരും. ജൂലൈ 28-ന് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൗൺസിലിങ്ങിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമായുള്ള നേരിട്ടുള്ള ഹാജരാകൽ ഓഗസ്റ്റ് 12-ന് നടക്കും.


ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടിയ റാങ്ക് ഉണ്ടായിരിക്കണം. പ്രവേശനത്തിനായുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് എൻട്രൻസ് ടെസ്റ്റിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.


ജനറൽ വിഭാഗത്തിന് 600 രൂപയും ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 550 രൂപയും ആണ് അപേക്ഷാഫീസ്. ഒബിസി വിഭാഗം: 400 രൂപ, എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 275 രൂപയാണ് അപേക്ഷാഫീസ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും അക്കാദമിക് വെബ്സൈറ്റുകളായ acad.uohyd.ac.in, uohyd.ac.in എന്നിവ സന്ദർശിക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home