ad
Deshabhimani

സ്വീറ്റി, ​ഗീത, സീമ... ബ്രസീലിയൻ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ, നടന്നത് 25 ലക്ഷം വോട്ട് മോഷണം: രാഹുൽ ​ഗാന്ധി

rahul gandhi
വെബ് ഡെസ്ക്

Published on Nov 05, 2025, 12:58 PM | 2 min read

ന്യൂഡൽഹി: ഹരിയാനയിൽ നടന്നത് വന്‍ വോട്ട കൊള്ളയെന്ന് രാഹുല്‍ ഗാന്ധി. ഇതിന്റെ തെളിവുകൾ അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടു. ഒരു ബ്രസീലിയൻ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണയായിരുന്നു എന്ന് രാഹുൽ പറഞ്ഞു. സ്വീറ്റി, ​ഗീത, കവിത, സീമ, സരസ്വതി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി 10 ബൂത്തുകളിലായായിരുന്നു ഇവർക്ക് വോട്ട്. ഏതെങ്കിലും ഒരു ബൂത്തിൽ മാത്രമായിരുന്നില്ല അവർക്ക് വോട്ട് എന്നതിൽ നിന്ന് തന്നെ ഇതൊരു കൂട്ടായ വോട്ട് കൊള്ളയും തട്ടിപ്പുമായിരുന്നു എന്ന് മനസിലാക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.


ഹരിയാനയിലെ ആകെ വോട്ടർമാരായ 2 കോടിയിൽ, 25 ലക്ഷം വോട്ടുകൾ മോഷണം പോയെന്നും, ഇത് ആകെ വോട്ടർമാരുടെ 12.5% ആണെന്നും അദ്ദേഹം ആരോപിച്ചു. അതായത് ഹരിയാനയിലെ എട്ട് വോട്ടർമാരിൽ ഒരാൾ കള്ളവോട്ട് ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


ഇതിന് തെളിവായായിരുന്നു ബ്രസീലിയന്‍ മോഡലിന്‍റെ ചിത്രം കാണിച്ചത്. മാത്യൂസ് ഫെരേരോ എന്ന ബ്രസീലിയൻ മോഡലിൻ്റേതാണ്. സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഒരു ചിത്രമാണിത്.

BRAZILIANMODELVOTECHORI

ഒരു സംസ്ഥാനം മുഴുവനായി മോഷ്ടിക്കപ്പെട്ടത് എന്നതിനെ കുറിച്ചാണ് വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട എച്ച് ഫയൽസിൽ ഉള്ളതെന്ന് പറഞ്ഞ രാഹുൽ ക്രമക്കേടുകളുടെയും വിവരങ്ങൾ പങ്കുവെച്ചു. ആദ്യം തൊട്ടേ ഹരിയാനയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. എവിടെയൊക്കെയോ തകരാറുകൾ ഉള്ളതായി അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ പ്രശ്നങ്ങൾ മധ്യപ്രദേശ്, ഛത്തീസ്​ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലൊക്കെ നേരിട്ടിരുന്നു. എങ്കിലും ഹരിയാനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന് അറിയാൻ ആണ് ഞങ്ങൾ ശ്രമിച്ചത്.


എല്ലാ പോളുകളും ചൂണ്ടിക്കാട്ടിയത് ഹരിയാനയിൽ കോൺ​ഗ്രസ് ജയിക്കും എന്നായിരുന്നു. സീറ്റുകൾ കോണ്​ഗ്രസ് തൂത്തുവാരും എന്ന തരത്തിലായിരുന്നു പോളുകൾ വന്നത്. ബാലറ്റ് വോട്ടികളിൽ പോലും അത് പ്രകടമായിരുന്നു. എന്നിട്ടും എല്ലാം അട്ടിമറിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു.


ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നായബ് സിംഗ് സെയ്‌നി ഫലപ്രഖ്യാപനത്തിന് മുമ്പ് മാധ്യമങ്ങളോട്, എല്ലാ "ക്രമീകരണങ്ങളും" ചെയ്തിട്ടുണ്ടെന്നും ബിജെപി വിജയിക്കുമെന്നും പറഞ്ഞതിൻ്റെ വീഡിയോ അദ്ദേഹം പ്രദർശിപ്പിച്ചു. "എന്തായിരുന്നു ഈ ക്രമീകരണങ്ങൾ?" എന്നും രാഹുൽ ചോദിച്ചു.


ഒരേ ചിത്രമുള്ളതും എന്നാൽ വ്യത്യസ്ത പേരുകളുള്ളതുമായ നിരവധി വോട്ടർ ഐഡികൾ സംസ്ഥാനത്തെ വോട്ടർ പട്ടികയിലുള്ളതിൻ്റെ ഉദാഹരണങ്ങൾ കാണിച്ചുകൊണ്ട് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചു:


"ഇരട്ടിപ്പുകൾ ഒരു നിമിഷം കൊണ്ട് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും. എന്നിട്ടും അവർ അത് ചെയ്യാത്തത് എന്തുകൊണ്ടാണ്? കാരണം അവർ ബിജെപിയെ സഹായിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home