Deshabhimani

print edition സമരത്തെ കൈയൊഴിഞ്ഞ്‌ രാഹുൽ ഗാന്ധി

rahul vijay
വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

ന്യൂഡൽഹി : ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ ഇടതുപക്ഷ വിദ്യാർഥി യുവജന സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തെ കൈയൊഴിഞ്ഞ്‌ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി. ആഴ്‌ചകൾക്കുമുന്പ്‌ പ്രഖ്യാപിച്ച സമരമായിട്ടുകൂടി ഡൽഹിയിൽ തുടരാൻ ശ്രമിച്ചില്ല. പകരം ചെന്നൈയിലേയ്‌ക്ക്‌ പറന്നു. ജൂലൈയിൽ ജന്തർമന്തറിൽ നടന്ന നീറ്റ്‌ പ്രക്ഷോഭത്തോടും രാഹുല്‍ അകലം പാലിച്ചു. ശനി വൈ കീട്ട്‌ അഞ്ചരയോടെ വീഡിയോ സ ന്ദേശം പുറത്തു വിട്ട രാഹുൽ സമരത്തിന്‌ നേ തൃത്വം നൽകിയ സിപി ഐ എം നേതാക്കളുടെയോ ഇടതുസംഘടനകളുടെയോ പേര്‌ പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.


മുൻമുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹി പൊലീസ്‌ എട്ടുമണിക്കൂർ കസ്‌റ്റഡിയിൽ വെച്ചതിനേയോ വിദ്യാർഥികൾക്കെതിരെ നരനായാട്ട്‌ നടത്തിയതിനെയോ അപലപിച്ചില്ല. വീഡിയോയിൽ രണ്ടാമത്‌ കൂട്ടിച്ചേർത്ത ഭാഗത്താണ്‌ ഇന്ത്യയുടെ യുവജനങ്ങളെ ഓർത്ത്‌ അഭിമാനിക്കുവെന്ന്‌ രാഹുൽ പറഞ്ഞത്‌. ശനിയാഴ്‌ച ചെന്നൈയിലെത്തിയ രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി നീലാങ്കരയിലെ വീട്ടിൽ കൂടിക്കാഴ്‌ച നടത്തി. ഇരുവരുംചേർന്ന്‌ കഫേയിലും സന്ദർശനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home