print edition റാങ്കിങ് : കൂപ്പുകുത്തി ഐഐടികൾ

ന്യൂഡൽഹി
ഏഷ്യയിലെ സർവകലാശാലകളുടെ റാങ്ക് പട്ടികയിൽ പിന്നോട്ട് പോയി ഇന്ത്യയിലെ ഐഐടികൾ. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി വിലയിരുത്തപ്പെടുന്ന ഐഐടി ഡൽഹി, ക്യുഎസ് ലോക സർവകലാശാല റാങ്കിങ്ങിൽ 15 സ്ഥാനം നഷ്ടപ്പെട്ട് 59–ാമതായി. ബോംബെ ഐഐടിക്കാണ് ഏറ്റവും വലിയ വീഴ്‌ചയുണ്ടായത്. 48–ാം സ്ഥാനത്തുണ്ടായിരുന്ന ഐഐടി 23 സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി 71–ാമതായി. ചൈന, സിംഗപ്പുർ എന്നിവിടങ്ങളിലെ സർവകലാശാലകളാണ് ആദ്യ 10ൽ ഇടംപിടിച്ചത്.









0 comments