ad
Deshabhimani

പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ വെടിയേറ്റ് മരിച്ചു

Punjab Police Officer

ഹർജിത് സിങ്

വെബ് ഡെസ്ക്

Published on Sep 18, 2026, 02:47 PM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബിൽ ഡ്യൂട്ടിക്കി‌ടെ പൊലീസ് ഉദ്യോ​ഗസ്ഥൻ വെടിയേറ്റ് മരിച്ചു. പഞ്ചാബ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹർജിത് സിങ് ആണ് കൊല്ലപ്പെട്ടത്. അമൃത്സറിൽ ഭഗ്താവാല ഗ്രെയിൻ മാർക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിടെ ബൈക്കിലെത്തിയ അജ്ഞാതർ ഹർജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഉദ്യോ​ഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പഞ്ചാബിൽ പൊലീസുകാർക്ക് നേരെ തുട‌ർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് എഎസ്ഐ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഹർജിത് സിങ്ങിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇൻഷുറൻസ് പദ്ധതിയിലൂടെ കുടുംബത്തിന് ഒരു കോടി രൂപ കൂടി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home