ad
Deshabhimani

13 കാരനെ അയൽവാസി കൊലപ്പെടുത്തി; കാറിൽ മൃതദേഹവുമായി രക്ഷപ്പെടാൻ ശ്രമിക്കവേ പിടിയിൽ

bengaluru murder
വെബ് ഡെസ്ക്

Published on Sep 18, 2026, 02:48 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. യെലഹങ്ക വിനായക നഗറിൽ താമസിക്കുന്ന പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.


കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. യാത്രാമധ്യേ കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


കാറിൽ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കാർ അപകടത്തിൽപ്പെട്ടതോടെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ചിക്കജാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home