Deshabhimani

പഞ്ചാബ് തീർഥാടന പദ്ധതിയുടെ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

punjab bus accident

അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. 15ലധികം പേർക്ക് പരിക്കേറ്റു

വെബ് ഡെസ്ക്

Published on Nov 15, 2026, 07:34 AM | 1 min read

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. 15ലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നൗഷേര പന്നുവാനു സമീപം ദേശീയപാത 54-ലായിരുന്നു അപകടം.


പഞ്ചാബ് സർക്കാരിന്റെ 'മുഖ്യമന്ത്രി തീർഥ് യാത്രാ യോജന' പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തിയ ബസുകളിലാണ് അപകടമുണ്ടായത്. ഒരു ബസ് ഫരീദ്കോട്ടിൽനിന്ന് അമൃത്സറിലേക്കും മറ്റൊന്ന് അമൃത്സറിൽനിന്ന് മുക്ത്സറിലേക്കും പോകുകയായിരുന്നു. ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബസ് റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ അമൃത്സറിലെ ഗുരുനാനാക് ദേവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ തർൺ തരൺ സിവിൽ ആശുപത്രിയിൽ ചികിത്സ തേടി.


അപകടത്തെ തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home