വര്‍ഷത്തിൽ 500 കോടി ചോരും: നോ യുപിഐ ഡേ സമരം പ്രഖ്യാപിച്ച് മൊബൈൽ റീട്ടെയിലേഴ്സ

ന്യൂഡൽഹി:യുപിഐ പേമെന്റുകൾക്ക് മേൽ ഇടപാട് ഫീസ് ഏര്‍പ്പെടുത്തിയതിൽ പ്രതിഷേധിച്ച് മൊബൈൽ ഫോൺ വില്പനക്കാരുടെ സംഘടന. ഒക്ടോബര്‍ രണ്ടിന് നോ യുപിഐ ഡേയായി ആചരിക്കാൻ മൊബൈൽ റീട്ടെയിലർമാരുടെ സംഘടനയായ ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (AIMRA) തീരുമാനിച്ചു.
ഒക്‌ടോബർ 15 മുതലാണ് 2,000 രൂപയ്ക്ക് മുകളിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് പ്രാബല്യത്തിലാവുന്നത്. ഇത് ചില്ലറ മൊബൈൽ വില്പന കടകളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് സംഘടന പറയുന്നു. അഞ്ച് ലക്ഷം മുതൽ 30 ലക്ഷം വരെ വിറ്റുവരവുള്ള ഒരു സാധാരണ ഷോപ്പിന് 2000 മുതൽ 12000 രൂപ വരെ അധിക ബാധ്യത വരുത്തും.
ഫീസ് നിലവിൽ വരുന്നതോടെ രാജ്യത്തെ ചെറുകിട മൊബൈൽ വ്യാപാരികൾക്ക് മാസം 40 കോടി രൂപ ഈ ഇനത്തിൽ നഷ്ടമാവും. വര്‍ഷത്തിൽ 500 കോടി രൂപയുടെ ചോര്‍ച്ചയാണ് സംഭവിക്കുക. ഓരോ മേഖലയിൽ നിന്നും വലിയ തുകയാണ് ചോര്‍ത്തി എടുക്കുന്നത്. ചെറിയ ലാഭം ലഭിക്കുന്നതും വലിയ തുകയ്ക്ക് മാത്രം ഇടപാട് നടക്കുന്നതുമായ മേഖലയാണ് മൊബൈൽ ചില്ലറ വില്പന. വലിയ നഷ്ടമാവും യുപിഐ ഫീസ് വഴി സംഭവിക്കുന്നതെന്ന് എ ഐ എം ആർ എ ഡൽഹി എൻസിആർ പ്രസിഡന്റ് തർവീന്ദർ സിംഗ് പറഞ്ഞു.
സമരത്തിന്റെ ഭാഗമായി കടകൾക്ക് മുന്നിലുള്ള ക്യു ആര്‍ കോഡുകൾ കറുത്ത തുണിയിട്ട് മൂടും. ഒപ്പം യുപിഐ വഴിയുള്ള പേമെന്റുകൾ സ്വീകരിക്കില്ല എന്നും അറിയിച്ചു.









0 comments