ഫൂട്പാത്തിലൂടെ വണ്ടിയോടിച്ചാൽ 5000 പിഴ; നിയമ പരിഷ്കരണത്തിന് കര്‍ണാടക

ബെംഗളൂരു: നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരിൽനിന്ന് 5,000രൂപ പിഴ ഈടാക്കാൻ നിയമ പരിഷ്കരണം നടപ്പാക്കാൻ കര്‍ണാടക. നിലവിൽ പിഴയായി ഈടാക്കുന്നത് 500രൂപയാണ്. ഇത് 5000 ആയി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ബൈരതി സുരേഷിന് ബെംഗളൂരു നഗരവികസനവകുപ്പ് മന്ത്രി കൃഷ്ണബൈരെ ഗൗഡ കത്ത് നൽകി.
നഗരങ്ങളിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിക്കൊപ്പമാണ് നടപ്പാതകളിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കെതിരേയുള്ള നടപടിയും കർശനമാക്കുന്നത്. ഇതിനായുള്ള ഔപചാരിക നടപടികൾ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാൻ ആവശ്യപ്പെട്ടാണ് കത്ത്.
നടപ്പാതകൾ കുറുക്കുവഴികളായി ഉപയോഗിക്കുന്ന ബൈക്ക് യാത്രികരുടെ എണ്ണം വർധിച്ചുവരുന്നു. ഈ പ്രവണത കാൽനടക്കാരെ കൂടുതൽ അപകടത്തിലാക്കുന്നു. ഈ പ്രവണതയെ നിരുത്സാഹപ്പെടുത്താൻ ശക്തവും കർശനമായ നടപടി വേണം. വര്‍ധിച്ച പിഴ ഏർപ്പെടുത്താൻ അടിയന്തര നിയമ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നുവര്‍ഷം,
മരിച്ചത് 300 കാൽനട യാത്രികര്‍
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏകദേശം 300കാൽനടക്കാരാണ് ബെംഗളൂരുവിൽ മരിച്ചത്. ഇത് ഗുരുതരമായ റോഡ് സുരക്ഷാ വെല്ലുവിളികളിൽ ഒന്നാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.നടപ്പാതകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്തിരുന്നു.എന്നാൽ നടപ്പാതകളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഇത് ആശങ്കാജനകമായ കാര്യമാണ്.ഇനി മുതൽ കാൽനടപ്പാതയിലൂടെയുള്ള ബൈക്ക് യാത്ര അപകടകരമായ ഡ്രൈവിങ് ആയി കണക്കാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Related News
2026ജനുവരി-ജൂൺ വരെയുള്ള കാലയളവിൽ നടപ്പാതകളിലൂടെ ബൈക്ക് ഓടിച്ചതിന് 12,032പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതിനുള്ള പിഴ 500 രൂപയിൽ ഒതുങ്ങുന്നു.









0 comments