സ്വത്ത് തർക്കം; ബംഗളൂരുവിൽ മകൻ അച്ഛനെ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

പ്രതി മോഹൻകുമാർ, കൊല്ലപ്പെട്ട മുനികൃഷ്ണപ്പ
ബംഗളൂരു: സ്വത്തു തർക്കത്തെ തുടർന്ന് മകൻ അച്ഛനെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. ഞായറാഴ്ച രാത്രിയിലായിലായിരുന്നു സംഭവം.
അത്താഴത്തിന് ശേഷം വളർത്തു നായയ്ക്കൊപ്പം നടക്കാൻ പോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം മോഹൻ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
നാട്ടുകാർ ചേർന്ന് മുനികൃഷ്ണപ്പയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം. ഇന്ദിരാനഗർ പൊലീസ് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
ഇന്ദിരാനഗറിലും പരിസരത്തുമായി മൂന്ന് കെട്ടിടങ്ങളും ബാഗേപള്ളിയിൽ ഭൂമിയും മുനികൃഷ്ണയ്ക്കുണ്ട്. ഈ സ്വത്തുക്കളിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.










0 comments