ad
Deshabhimani

ക്ലാസിൽ വിദ്യാര്‍ഥിനിയെ പ്രപ്പോസ് ചെയ്ത് അധ്യാപകന്‍; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വളഞ്ഞിട്ടടിച്ച് വിദ്യാർഥികൾ; വീഡിയോ

Professor allegedly proposes to student in Bengaluru college classroom

ക്ലാസില്‍ പ്രണയാഭ്യര്‍ഥന നടത്തുന്ന അധ്യാപകന്‍, അധ്യാപകനെ മര്‍ദിക്കുന്ന പെണ്‍കുട്ടി

വെബ് ഡെസ്ക്

Published on Mar 26, 2026, 05:03 PM | 1 min read

ബെം​ഗളൂരു: ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകനെ മർദിച്ച് വിദ്യാർഥികൾ. കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള ബെം​ഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിലാണ് സംഭവം. ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ അധ്യാപകന്‍ തന്‍റെ ബാച്ചിനോട് തന്‍റെ പ്രണയത്തെക്കുറിച്ച് പറയുകയായിരുന്നു.


നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി , എനിക്ക് ഇക്കൂട്ടത്തില്‍ ഒരാളെ വലിയ ഇഷ്ടമാണ് എന്ന് അധ്യാപകൻ പറയുകയായിരുന്നു. ഇക്കാര്യങ്ങള്‍ പോയി പ്രിന്‍സിപ്പലിനോട് പറയൂ എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ മറുപടി. വിദ്യാര്‍ഥിനി തന്നെ സ്നേഹിക്കുന്നതായി പറഞ്ഞിരുന്നുവെന്നും അതിന് തന്റെ കൈവശം തെളിവുണ്ടെന്നുമായി അധ്യാപകന്‍ വാദിച്ചു. തുടർന്ന് പിന്നെ സംസാരിക്കാം എന്നുപറഞ്ഞ് അധ്യാപകന്‍ ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.


സംഭവത്തിന് ദൃക്സാക്ഷികളായ മറ്റ് വിദ്യാര്‍ഥികളെല്ലാം ചേര്‍ന്ന് അധ്യാപകനെ പൊതിരെ തല്ലുകയായിരുന്നു. കൂടാതെ അധ്യാപകന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ വിദ്യാര്‍ഥിനി ഇയാളെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.


പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അധ്യാപകനെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൂടാതെ പെണ്‍കുട്ടി ചെരൂപ്പൂരി അധ്യാപകന്‍റെ മുഖത്തടിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ പകര്‍ത്തിയിരുന്നു. അബ്ദുല്‍ എന്ന കുറ്റാരോപിതനായ ഈ അധ്യാപകനെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home