Deshabhimani

print edition ഗവേഷണകാലയളവ്‌ അധ്യാപന പരിചയം തന്നെ; പ്രിയ വർഗീസിന്റെ നിയമനത്തിൽ സുപ്രീംകോടതി

supreme Court
avatar
സ്വന്തം ലേഖകൻ

Published on Oct 28, 2026, 01:30 AM | 1 min read

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയിൽ പ്രിയ വർഗീസിനെ നിയമിച്ചതിനെതിരെ നൽകിയ അപ്പീലിൽ സർക്കാരിനും ഹർജിക്കാരൻ ജോസഫ് സ്‌കറിയക്കും സുപ്രീംകോടതിയിൽ തിരിച്ചടി. പ്രിയയുടെ വാദം ശരിവച്ച ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, മൻമോഹൻ എന്നിവർ ഗവേഷണകാലയളവ്‌ അധ്യാപന പരിചയമായി കണക്കാക്കാമെന്ന്‌ നിരീക്ഷിച്ചു. അവധിയെടുക്കാതെയും അധ്യാപന ചുമതലയോടെയുമാണ്‌ ഗവേഷണമെങ്കിൽ അത്‌ അധ്യാപനപരിചയം തന്നെയാണെന്ന്‌ കോടതി വ്യക്തമാക്കി.


​ഗവേഷണത്തിന്‌ പോയതിനെതിരെ ഹർജിക്കാരൻ വാദിച്ചപ്പോൾ അധ്യാപകര്‍ കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതില്ലെന്നാണോ നിങ്ങൾ പറയുന്നതെന്ന്‌ ബെഞ്ച്‌ തിരിച്ചുചോദിച്ചു. അസി. പ്രൊഫസര്‍ പദവിയിലുള്ളവര്‍ക്ക് പിഎച്ച്ഡി ബിരുദം വേണ്ടേ. കാലക്രമത്തില്‍ അധ്യാപകര്‍ കഴിവ് വർധിപ്പിക്കേണ്ടതില്ല എന്ന വ്യാഖ്യാനം നല്‍കരുത്. വൈസ് ചാൻസലറും ഡീനുമായി സേവനം അനുഷ്ഠിക്കുന്ന കാലയളവ് അധ്യാപക പരിചയമായി കണക്കാക്കിയില്ലെങ്കിൽ ആ പദവികൾ ഏറ്റെടുക്കാൻ ആരുവരും. യുവ അധ്യാപകര്‍ ചുമതല ഏറ്റെടുക്കാൻ തയ്യാറാകില്ല. അങ്ങനെയെങ്കിൽ ആളുകളെ പുറത്തുനിന്ന് നിയമിക്കേണ്ടിവരും. ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്നും ജോസഫ് സ്‌കറിയയോട് കോടതി ചോദിച്ചു.


​എഫ്‌ഡിപി പ്രകാരമുള്ള ഗവേഷണകാലയളവ്‌ അധ്യാപക പരിചയമായി കണക്കാക്കണമെന്നും ഒരുദിവസം പോലും അവധിയെടുത്തിട്ടില്ലെന്നുമുള്ള പ്രിയയുടെ വാദത്തിനോട്‌ കോടതി യോജിച്ചു. 2018ലെ യുജിസി ചട്ടം പാലിച്ചാണ്‌ നിയമനമെന്ന്‌ സർക്കാർ മുന്പ്‌ വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാർ ആ നിലപാട്‌ മാറ്റിയെന്നും അധ്യാപക, ഗവേഷണ മേഖലകളിൽ എട്ട് വർഷത്തിലധികം പ്രവർത്തന പരിചയം പ്രിയക്കുണ്ടെന്നും മുതിർന്ന അഭിഭാഷകൻ കെ ചെലമേശ്വർ അദ്ദേഹം പറഞ്ഞു. കേസിൽ വാദം ബുധനാഴ്‌ചയും തുടരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home