ad
Deshabhimani

മഹാരാഷ്ട്രയിലെ വോട്ടിംഗ് യന്ത്രങ്ങളിൽ നടന്നതാണ് യഥാർത്ഥ 'ഓപ്പറേഷൻ സിന്ദൂർ': തുറന്നടിച്ച് പൃഥ്വിരാജ് ചവാൻ

Prithviraj Chavan.jpg
വെബ് ഡെസ്ക്

Published on Dec 17, 2025, 12:24 PM | 1 min read

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തിന് പിന്നിൽ വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. 'ഓപ്പറേഷൻ സിന്ദൂർ' എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.


ഈ ഓപ്പറേഷന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പരാജയപ്പെട്ടിരുന്നുവെന്നും ചവാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്ന ഇവിഎം കൃത്രിമ ആരോപണങ്ങൾക്ക് കരുത്തുപകരുന്നതാണ് ചവാന്റെ പ്രസ്താവന.


വോട്ടെണ്ണലിൽ വലിയ അപാകതകൾ നടന്നുവെന്നും വോട്ടർമാരുടെ വികാരമല്ല വോട്ടിംഗ് യന്ത്രങ്ങളിലെ ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രീയമായ രീതിയിലാണ് ബിജെപി ജനവിധിയെ അട്ടിമറിച്ചതെന്ന് അദ്ദേഹം ആവർത്തിച്ചു.


അതേസമയം, ചവാന്റെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പ്രയോഗത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹൈന്ദവ ആചാരങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്നതാണ് ഈ പ്രയോഗമെന്ന് ബിജെപി ആരോപിച്ചു.


എന്നാൽ, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇതിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ചവാൻ വ്യക്തമാക്കി. ബിജെപിയുടെ വിജയരഹസ്യം തേടിയുള്ള അന്വേഷണം തുടരുമെന്നും വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യതയിൽ വലിയ സംശയങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home