ad
Deshabhimani

ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കം; കുംഭമേളയിൽ മരിച്ചവർക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച്‌ രാഷ്‌ട്രപതി

President Murmu
വെബ് ഡെസ്ക്

Published on Jan 31, 2025, 11:16 AM | 1 min read

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു


രാവിലെ 11 ന്‌ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. കുംഭമേളയിൽ മരിച്ചവർക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു. ശേഷം ധനമന്ത്രി നിർമല സീതാരാമൻ 2024–25 വർഷത്തെ സാമ്പത്തികസർവേ അവതരിപ്പിക്കും. ശനിയാഴ്‌ച പൊതുബജറ്റ്‌ അവതരിപ്പിക്കും.


ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ നീളും. മാർച്ച്‌ 10 ന്‌ ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ നാല്‌ വരെ തുടരും.


Live Updates
2 years agoJan 31, 2025 12:13 PM IST

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ അടിമുടി മാറിയെന്ന് പ്രസിഡന്റ്‌ ദ്രൗപതി മുർമു.

2 years agoJan 31, 2025 11:40 AM IST

കശ്‌മീർ മുതൽ കന്യാകുമാരി വരെ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കും.

2 years agoJan 31, 2025 11:36 AM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിനായി 'ഇന്ത്യ എഐ മിഷൻ' ആരംഭിച്ചു.

2 years agoJan 31, 2025 11:36 AM IST

വഖഫ് നിയമഭേദഗതി ബിൽ, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ തീരുമാനങ്ങൾ എടുത്തു.

2 years agoJan 31, 2025 11:36 AM IST

ഇന്ത്യയെ ആഗോള ഇന്നൊവേഷൻ പവർഹൗസാക്കി മാറ്റുക ലക്ഷ്യം.

2 years agoJan 31, 2025 11:24 AM IST

ഐഎസ്‌ആർഒ പരിശ്രമങ്ങൾക്ക്‌ പ്രശംസ.

2 years agoJan 31, 2025 11:21 AM IST

എന്താണ് സാമ്പത്തിക സർവേ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെയും 2025-26 സാമ്പത്തിക വർഷത്തിലെ അതിന്റെ ഭാവിയെയും കുറിച്ച് വിശദമായ വിലയിരുത്തൽ നൽകിക്കൊണ്ട് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച പ്രീ-ബജറ്റ് രേഖയാണ് സാമ്പത്തിക സർവേ. 12 മണിക്ക് ലോക്‌സഭയിലും ഉച്ചയ്ക്ക് 2 മണിക്ക് രാജ്യസഭയിലും രേഖ അവതരിപ്പിക്കും .


2025 ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച ഉദ്ഘാടന പ്രസംഗത്തിന് ശേഷം, പ്രസിഡന്റ്‌ ദ്രൗപതി മുർമു പാർലമെന്റിൽ നിന്ന് തന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിലേക്ക് പോയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home