Deshabhimani

print edition പ്രളയ്‌ ഇരട്ട മിസൈൽ പരീക്ഷണം വിജയം

pralay missile
വെബ് ഡെസ്ക്

Published on Jan 01, 2026, 02:30 AM | 1 min read

ഭുവനേശ്വർ: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച പ്രളയ്‌ മിസൈൽ ഒഡിഷ തീരത്തെ ചാന്ദിപ്പൂരിൽ വിജയകരമായി പരീക്ഷിച്ചു. പത്ത് മിനിറ്റിനിടെ ഒരേ ലോഞ്ചറിൽ നിന്ന് തുടർച്ചയായി രണ്ടു മിസൈലുകളാണ് വിക്ഷേപിച്ചത്. രണ്ട് മിസൈലും മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. ഇരട്ട മിസൈൽ പരീക്ഷണം ഇന്ത്യൻ പ്രതിരോധ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി. സൈന്യത്തിന്റെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള പ്രവർത്തനക്ഷമതാ പരിശോധനയുടെ ഭാഗമായിരുന്നു ഈ പരീക്ഷണം.

കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഈ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾക്ക് 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 350 കിലോ മുതൽ 700 കിലോ വരെ പോർമുന വഹിക്കാൻ ശേഷിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home