എൻസിപിയുടെ ദേശീയ അധ്യക്ഷനായി തന്നെ നിയമിച്ചിട്ടില്ല; പുറത്ത് വരുന്ന വാർത്തകൾ തെറ്റ് : പ്രഫുൽ പട്ടേൽ

ന്യൂഡൽഹി: എൻസിപി ദേശീയ അധ്യക്ഷൻ നിയമന വിഷയത്തിൽ വിശദീകരണവുമായി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. എൻസിപിയുടെ ദേശീയ അധ്യക്ഷനായി തന്നെ നിയമിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രഫുൽ പട്ടേൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ആരും വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു.
എൻസിപി ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടി അധ്യക്ഷനെ അടക്കം തീരുമാനിക്കുന്നത് മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ഒക്കെ ചേർന്നാണ്. അല്ലാതെ ഏകപക്ഷീയമായി തീരുമാനിക്കാറില്ല. അതേസമയം, ആരായിരിക്കും എൻസിപിയുടെ ദേശീയ അധ്യക്ഷനാകുക എന്ന കാര്യം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. ദേശീയ അധ്യക്ഷനാകാൻ ഏറ്റവും സാധ്യതയുള്ള നേതാവാണ് പ്രഫുൽ പട്ടേൽ.
പാർട്ടിയുടെ ദേശീയ അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് പ്രഫുൽ പട്ടേൽ ദേശീയ അധ്യക്ഷനാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം അജിത് പവാറിൻറെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.










0 comments