ad
Deshabhimani

ഫാൽത മണ്ഡലത്തിൽ റീ പോളിങ് തുടങ്ങി, പിൻമാറ്റം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുടെ ചിഹ്നവും ഇവിഎമ്മിൽ

FALTHA

image courtesy- ANI

വെബ് ഡെസ്ക്

Published on May 21, 2026, 10:46 AM | 2 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുൾപ്പെടുന്ന ഫാൽത അസംബ്ലി മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏപ്രിൽ 29-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചാണ് ഇവിടെ റീ പോളിങ് പ്രഖ്യാപിച്ചത്. രാവിലെ മുതൽ തന്നെ മണ്ഡലത്തിലെ 285 ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.


തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജഹാംഗീർ ഖാൻ പരസ്യ പ്രചാരണം അവാസനിക്കാരിനിക്കെ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത് മണ്ഡലത്തെ വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വികസന വാഗ്ദാനം അംഗീകരിച്ചാണ് മത്സര രംഗത്ത് നിന്നും പിൻമാറുന്നത് എന്ന് ജഹാംഗീര്‍ ഖാൻ പറഞ്ഞു. എങ്കിലും പിൻമാറ്റം പരസ്യപ്പെടുത്തിയതോടെ സുവേന്ദു അധികാരി ഇത് തള്ളി പറഞ്ഞു. പിൻമാറ്റത്തെ ഒളിച്ചോട്ടമായി ചിത്രീകരിക്കയും ചെയ്തു.


ബൂത്തുകളിൽ ഏജന്റുമാരെപ്പോലും കിട്ടാനില്ലാത്തതിനാലാണ് ടിഎംസി സ്ഥാനാർത്ഥി ഒളിച്ചോടിയതെന്ന് പരിഹസിച്ചു. "അയാൾക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. പോളിംഗ് ഏജന്റിനെപ്പോലും കിട്ടില്ലെന്ന് ഉറപ്പായതോടെ ഓടി രക്ഷപ്പെടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു," എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജഹാംഗീര്‍ ഖാനെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ തന്നെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചു. സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ അദ്ദേഹത്തിന്റെ പേര് ഇവിഎമ്മിൽ നിലനിൽക്കും. ഇത് വോട്ടര്‍മാര്‍ എങ്ങിനെ തെരഞ്ഞെടുക്കും എന്ന കൗതുകവും നിലനിൽക്കുന്നു.


Related News

ഏപ്രിൽ 29-ലെ വോട്ടെടുപ്പിൽ ഒരു ബൂത്തിൽ 4 സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത്തെ പുനർവോട്ടെടുപ്പിൽ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. ആകെ 285 ബൂത്തുകളിലായി 2.36 ലക്ഷത്തിലധികം വോട്ടർമാർക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹതയുള്ളത്. ഇതിൽ 1.15 ലക്ഷം സ്ത്രീകളും ഒൻപത് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.


മത്സരരംഗത്ത് ആകെ 6 സ്ഥാനാർത്ഥികളാണുള്ളത്. ബിജെപിയുടെ ദേബാംഗ്ഷു പാണ്ഡ, സിപിഐ എമ്മിന്റെ ശംഭു നാഥ് കുർമി, കോൺഗ്രസിന്റെ അബ്ദുർ റസാഖ് മൊല്ല എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.

2006-ൽ സിപിഐ എം വിജയിച്ച മണ്ഡലമാണ്. 2001 മുതൽ ഫാൽ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് ആധിപത്യം പുലര്‍ത്തുന്നു. വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെച്ചൊല്ലി മണ്ഡലത്തിൽ ഇപ്പോഴും ശക്തമായ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home