ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കൊടുങ്കാറ്റ്; പ്രതിഷേധിച്ച എംപിമാരെ പൊലീസ് വലിച്ചിഴച്ചു

ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി : ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ് കമീഷന്‍ ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി. പ്രതിഷേധത്തിൽ പങ്കെടുത്ത എ എ റഹിം എംപിയെയും വി ശിവദാസൻ എം പിയെയും പൊലീസ് വലിച്ചിഴച്ചു.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിലുള്ള സമാധാനപരമായ പ്രതിഷേധത്തിനുനേരെയായിരുന്നു പൊലീസിന്റെ നടപടി. മെട്രോ സ്റ്റേഷനിൽ നിന്നെത്തിയ എസ്എഫ്ഐയുടെ പ്രതിഷേധമാർച്ച് വഴിയിൽവച്ചുതന്നെ പൊലീസ് തടഞ്ഞു. എംപിമാരായ എ എ റഹിമും വി ശിവദാസനും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു. സമാധാനപരമായ പ്രതിഷേധത്തിനു നേരെ ആക്രോശിച്ചുകൊണ്ടെത്തിയ പൊലീസ് എംപിമാരടക്കമുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചു. തുടർന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകാനും ശ്രമിച്ചു.









0 comments