ചീഫ് ഇലക്ഷൻ കമ്മീഷണറുടെ വിവിധ സംസ്ഥാനങ്ങളിലെ പരിപാടികൾ ഒന്നാകെ റദ്ദാക്കി

ന്യൂഡൽഹി:വോട്ടര്‍പട്ടിക തയാറാക്കുന്നതിലും പുതുക്കുന്നതിലുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകളും ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടലെടുത്ത ആഭ്യന്തര ഭിന്നതകളും പരസ്യമായതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ സംസ്ഥാനങ്ങളിലെ സന്ദര്‍ശന പരിപാടികൾ റദ്ദാക്കി. വോട്ട് വെട്ടി പിടിക്കലിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതിൽ വിദ്യാര്‍ഥികളും യുവജനങ്ങളും കടുത്ത അമര്‍ഷവുമായി പ്രക്ഷോഭത്തിന് തുടക്കമിട്ടിരിക്കയാണ്.
ഉത്തര്‍ പ്രദേശിലെ മീററ്റ് വാരാണസി ജില്ലകളിൽ നടക്കേണ്ടിയിരുന്ന ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മുഴുവൻ പരിപാടികളും റദ്ദാക്കി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന പരിപാടികളും തിരക്കുപിടിച്ച് റദ്ദാക്കി. ടൂറിസം സീസൺ, പരിക്ഷാക്കാലം, കാലാവസ്ഥ എന്നിങ്ങനെ വിവിധ പ്രശ്നങ്ങളാണ് പരിപാടികൾ റദ്ദു ചെയ്തതിന് കാരണമായി പറയുന്നത്.
Related News
പരിപാടികൾ മാറ്റിവെച്ചത് അതത് സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങളെ ഇ മെയിൽ വഴി അറിയിച്ചിട്ടുള്ളതായും അറിയിപ്പിൽ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി നടക്കേണ്ടിയിരുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC 2.0), ഇസിഐനെറ്റ് (ECINET) ആപ്പ്/പോർട്ടൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യുവജന ബോധവൽക്കരണ പരിപാടികളിലും പ്രാദേശിക പരിപാടികളിലുമാണ് സിഇസിയുടെ സാന്നിധ്യം പ്രഖ്യാപിച്ചിരുന്നത്. യുവാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കായി ഇഎൽസി സമ്മേളനവും, വിവിധ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള ബിഎൽഒമാരുമായി നേരിട്ടുള്ള കൂടികാഴ്കളും നിശ്ചയിച്ചിരുന്നു. റദ്ദാക്കലുകൾക്കിടെ മൂന്നു ദിവസത്തെ ഭൂട്ടാൻ സന്ദര്‍ശനവും പ്രഖ്യാപിച്ചിട്ടണ്ട്.









0 comments