ad
Deshabhimani

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ- എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

iit palakkad course
വെബ് ഡെസ്ക്

Published on Sep 25, 2026, 04:57 PM | 1 min read

തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐസിടി അക്കാദമി ഓഫ് കേരള), ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (IPTIF) സഹകരിച്ച് നടത്തുന്ന 'എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് എഐ-എംഎൽ' (Executive Program in Advanced AI-ML) എന്ന പ്രോഗ്രാമിൻറെ രണ്ടാമത്തെ ബാച്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. വാരാന്ത്യങ്ങളിൽ നടക്കുന്ന ഓൺലൈൻ ലൈവ് ക്ലാസുകളായാണ് ആറുമാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പൈത്തൺ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), ജനറേറ്റീവ് എഐ, ഏജന്റിക് എഐ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതാണ് കോഴ്സ്.


അർഹരായ വിദ്യാർഥികൾക്കും ഉദ്യോഗാർഥിത്ഥികൾക്കും കോഴ്സ് ഫീസിൽ ഇളവ് ലഭ്യമാക്കുന്നതിനായി പ്രത്യേക സ്കോളർഷിപ്പ് ടെസ്റ്റും ഐസിടാക്ക് നടത്തുന്നുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി.പാലക്കാട് ക്യാമ്പസ്സിൽ അഞ്ചുദിവസം നടക്കുന്ന പ്രത്യേക പരിശീലനത്തിൽ പങ്കെടുക്കാം. കരിയർ മെച്ചപ്പെടുത്തുന്നതിനായി വ്യവസായ പ്രമുഖരുടെ മാർഗ്ഗനിർദ്ദേശങ്ങളും പ്ലേസ്മെൻ്റ് പിന്തുണയും ഈ പ്രോഗ്രാമിലൂടെ ഉറപ്പാക്കുന്നു. തുടർപഠനത്തിനായി 9 മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് (LinkedIn Learning) പ്രീമിയം ആക്സസും ലഭിക്കും.


കമ്പ്യൂട്ടറിലും സ്റ്റാറ്റിസ്റ്റിക്സിലും പ്രാവീണ്യമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും, എഐ/എംഎൽ (AI/ML) മേഖലയിൽ വൈദഗ്ദ്ധ്യം നേടാൻ ആഗ്രഹിക്കുന്ന ഐടി പ്രൊഫഷണലുകൾക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ഒക്ടോബർ 2ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 7594051437, 471 2700811, [email protected] (ഇമെയിൽ). വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://ictkerala.org/op/iptppr01.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home