ad
Deshabhimani

കുർണൂലിൽ 19 പേർ വെന്തുമരിച്ച ബസ് അപകടത്തിൽ മൂന്നാമത് ഒരു വാഹനം കൂടി ഉൾപ്പെട്ടിരുന്നതായി പൊലീസ്

kurnool
വെബ് ഡെസ്ക്

Published on Oct 30, 2025, 12:26 PM | 1 min read

കുർണൂൽ:  ആന്ധ്രാപ്രദേശിലെ കുർണൂലിൽ ബസിന് തീപിടിച്ച് 19 യാത്രക്കാർ വെന്തുമരിച്ച അപകടത്തിൽ മൂന്നാമത് ഒരു വാഹനം കൂടി ഉൾപ്പെട്ടിരുന്നതായി അന്വേഷണ സംഘം. അപകടത്തിൽ മൂന്നാമത്തെ വാഹനത്തിനും പങ്കുണ്ടെന്നും സംസ്ഥാന പൊലീസ് സംശയിക്കുന്നു.


ഒക്ടോബർ 24 ന് പുലർച്ചെ ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്ലീപ്പർ ബസ് ഒരു ബൈക്കിന് മുകളിലൂടെ ഇടിച്ച് കയറി. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിനടുത്താണ് അപകടം.  ബസിനടിയിൽ കുടുങ്ങി മുന്നോട്ട് നീങ്ങുന്നതിനിടെ ബൈക്കിന്റെ ടാങ്ക് മൂടി തുറന്ന് ഇന്ധനം പുറത്തെത്തി. ബസ് വീണുകിടന്ന ബൈക്കിന് മുകളിൽ ഇടിച്ചതോടെ തീപ്പൊരി ഉണ്ടായി പെട്രോളിൽ പടർന്ന് തീപിടിച്ചു. തുടർന്ന് ബസ് കത്തി എന്നായിരുന്നു നിഗമനം.


ബൈക്ക് ഓടിച്ചിരുന്ന യുവാവ് തത്ക്ഷണം മരണപ്പെട്ടിരുന്നു. പിന്നീട് ഇതിന് പിന്നിൽ സഞ്ചരിച്ചിരുന്ന കൂട്ടുകാരനെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ബൈക്ക് അപകടം നേരത്തെ നടന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചത്. വീണു കിടന്ന ബൈക്കിലാണ് ബസ് ഇടിച്ചത്.


ഈ ബൈക്ക് അപകടം സംഭവിച്ചതിൽ മൂന്നാമത് ഒരു വാഹനത്തിനും പങ്കുണ്ടെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.


കാവേരി ട്രാവൽസ് ബസിന്റെ സ്കിഡ് പാടുകൾ ഇരുചക്ര വാഹനം ആദ്യം വീണ സ്ഥലത്തിന് അല്പം മുന്നിലായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബൈക്കിന്റെ സ്കിഡ് മാർക്കിന്റെ സ്ഥാനത്തിലെ വ്യത്യാസം സൂചിപ്പിക്കുന്നത് ബസ് അതിന് മുകളിലൂടെ ഇടിക്കുന്നതിന് മുമ്പ് മറ്റൊരു വാഹനം അതിൽ ഇടിച്ചിരിക്കാമെന്നാണ്," കർണൂൽ ജില്ലാ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പിടിഐയോട് പറഞ്ഞു.


Related News

വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home