"പൊലീസ് പോകേണ്ടത് പശുക്കള്‍ക്ക് പിറകെയല്ല, കുറ്റവാളികളെ തേടി'; കര്‍ണാടക പൊലീസിനെതിരെ ഹൈക്കോടതി

ബംഗളൂരു: രണ്ട് വര്‍ഷം മുമ്പ് പശുക്കളെ കാണാതായ സംഭവത്തിൽ കുടുംബത്തിനെതിരെ ഇപ്പോള്‍ കേസെടുത്ത സംഭവത്തിൽ കര്‍ണാടക പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. യഥാര്‍ഥ കുറ്റവാളികളെ തേടിയാണ് പൊലീസ് പോകേണ്ടതെന്നും പശുക്കളെയല്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന തുറന്നടിച്ചു.
2024ൽ പശുക്കളെ കാണാതായ സംഭവത്തിൽ 2026ലാണ് രാമനഗര ജില്ലയിലെ എം കെ ദോഡി പൊലീസ് കുടുംബത്തിലെ നാലുപേര്‍ക്കെതിരെ മോഷണക്കേസ് എടുത്തത്. കാലതാമസത്തിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി എഫ്ഐആറിൽ തുടര്‍ നടപടികൾ സ്റ്റേ ചെയ്‍തു.
യഥാർഥ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നില്ല. യഥാർഥ കുറ്റം രജിസ്റ്റർ ചെയ്യാൻ നൂറു തവണ പൊലീസ് സ്റ്റേഷന്റെ വാതിലിൽ മുട്ടേണ്ടി വരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് രണ്ട് പശുക്കളെ കാണാതായപ്പോൾ കേസെടുത്തു. ആരോപിക്കപ്പെട്ട സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷവും കാണാതായ കന്നുകാലികളെ കണ്ടെത്താനാകാതെ ഒരു കുടുംബം മുഴുവൻ ക്രിമിനൽ വ്യവഹാരങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.










0 comments