ബിഹാറിൽ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ വെടിവച്ചുകൊന്നു

സർവ്ജീത് കുമാര്‍, സോനു കുമാര്‍
പട്ന: ബിഹാറിൽ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ വെടിവച്ചുകൊന്നു. കെയ്‌മൂർ സ്വദേശിയായ സോനു കുമാറാണ് കൊല്ലപ്പെട്ടത്. ചമ്പാരനിൽ പൊലീസ് കോൺസ്റ്റബിളാണ് സോനു. സംഭവത്തിൽ സഹപ്രവർത്തകൻ സർവ്ജീത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ സ്വദേശിയാണ് സർവ്ജീത്.
വെസ്റ്റ് ചമ്പാരനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെസ്റ്റ് ചമ്പാരൻ ജില്ലാ ആസ്ഥാനത്തെ ബെട്ടിയ പൊലീസ് ലൈനുകളിലാണ് സോനുവും സർവ്ജീതും ജോലി ചെയ്തിരുന്നത്. രാത്രി 10:30 ഓടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സർവ്ജീത് തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സോനുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. 11 തവണ വെടിയുതിർത്തു.
സോനു സംഭവസ്ഥലത്ത് തന്നെ മരിച്ചു. സോനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി റിവോൾവറുമായി സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് കയറി. എന്നാൽ ഉടൻ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിഐജി (ചമ്പാരൻ റേഞ്ച്) ഹർ കിഷോർ റായ് പറഞ്ഞു.










0 comments