ad
Deshabhimani

പഞ്ചാബ് മുന്‍ മന്ത്രിയുടെ മകന്റെ മരണം; മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം; പിതാവും ഭാര്യയും തമ്മിലുള്ള അടുപ്പമെന്ന് തെളിവുകൾ

punjab minister son.
വെബ് ഡെസ്ക്

Published on Oct 21, 2025, 04:34 PM | 1 min read

ചണ്ഡീഗഡ്: മകന്റെ മരണത്തിൽ പഞ്ചാബ് മുന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ റസിയ സുൽത്താനയ്ക്കും മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫയ്ക്കും എതിരെ കൊലക്കുറ്റം. അഖിൽ അക്തറിന്റെ ദുരൂഹത മരണത്തെ തുടർന്ന് പുറത്ത് വരുന്ന വിവരങ്ങൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. അഖിലിന്റെ പിതാവും ഭാര്യയും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് പ്രത്യേക ടീമിനെ രൂപീകരിച്ചു.


കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളിൽ അവശനായി കാണപ്പെട്ട അഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബം പറഞ്ഞിരുന്നു.


എന്നാൽ അഖിൽ സംസാരിച്ച് സ്വയം റെക്കോർഡ് ചെയ്ത പുറത്ത് വന്നതോടെയാണ് കഥമാറിയത്. തന്‍റെ പിതാവും ഭാര്യയും തമ്മിൽ അടുപ്പമുണ്ടെന്ന് അഖിൽ ആരോപിച്ചു. വിവാഹത്തിന് മുന്‍പുതന്നെ പിതാവിന് ഭാര്യയെ അറിയാമായിരുന്നു. താൻ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും കള്ളക്കേസിൽ കുടുക്കാനോ കൊല്ലാനോ ആണ് അവരുടെ പദ്ധതിയെന്നും തന്‍റെ അമ്മയ്ക്കും സഹോദരിക്കും ഇതറിയാമെന്നും അഖിൽ പറയുന്നുണ്ട്.


മറ്റൊരു വിഡിയോയിൽ താൻ കുടുംബത്തിനെതിരെ പറഞ്ഞ കാര്യങ്ങൾ മാനസികരോഗം ശരിയല്ലാത്തതിനാലാണെന്ന് അഖിൽ തന്നെ പറയുന്നുണ്ട്. സ്കീസോഫ്രീസിയ ബാധിതനായിരുന്നെന്നും കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന സമയത്ത് അഖിലിന്റെ മുഖം കാണാനാവുന്നില്ല. എന്നാൽ പിന്നീട് മുഖം കാണുന്ന സമയത്ത് 'അവർ എന്നെ കൊല്ലുമോ' എന്നാണ് അഖിൽ ചോദിച്ചത്.


കുടുംബാംഗങ്ങൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കാൻ കാരണമാകുന്ന വീഡിയോകൾ പുറത്ത് വന്നതോടെയാണ് പൊലീസ് കേസ് എടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home