ആക്രമണത്തിൽ അന്വേഷണംവേണം; രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിനും കത്തയച്ച് ജോൺ ബ്രിട്ടാസ്

ഡൽഹി പൊലീസിന്റെ ആക്രമണത്തിൽ അവശനായ ജോൺ ബ്രിട്ടാസ് (ഇടത്), ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജോൺ ബ്രിട്ടാസിനെ എം എ ബേബിയും എ എ റഹീമും സന്ദർശിക്കുന്നു (വലത്)
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേ തനിക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. രാഷ്ട്രപതിക്കും രാജ്യസഭാ അധ്യക്ഷനും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിനും ജോൺ ബ്രിട്ടാസ് കത്ത് നൽകി.
സമാധാനപരമായ പ്രതിഷേധങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ വേണം. ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തണമെന്ന മോദിസർക്കാർ നയത്തിന്റെ ഭാഗമായാണ് എംപിയായ തന്നെയും പൊലീസുകാർ ആക്രമിച്ചത്. ഇൗ വിഷയത്തിൽ, കേന്ദ്രസർക്കാരിൽ നിന്നും ഡൽഹി സർക്കാരിൽ നിന്നും സമഗ്രമായ റിപ്പോർട്ട് തേടി സ്വതന്ത്രവും നിഷ്‌പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് ഉത്തരവിടണം–ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.








0 comments