കളമശേരി മെട്രോ സ്റ്റേഷൻ പാർക്കിങ്ങിൽനിന്ന് കാർ മോഷ്ടിച്ചു

കളമശേരി: കളമശേരി മെട്രോ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം പോയതായി പരാതി. ഇടുക്കി കൽക്കുന്തൽ സ്വദേശി ഹൈബീൻ ജോർജ് ആണ് കളമശേരി പൊലീസിൽ പരാതി നൽകിയത്.
ഹൈബീന്റെ സുഹൃത്ത് അശ്വതിയുടെ ഉടമസ്ഥതയിലുള്ളതും ഹൈബീൻ ഉപയോഗിച്ചുവരുന്നതുമായ കെഎൽ 32 ഡബ്ല്യു 7101 നമ്പർ ഹോണ്ട സിറ്റി കാറാണ് മോഷണംപോയത്. 22 ലക്ഷം രൂപയോളം വിലവരുമെന്ന് പരാതിയിൽ പറഞ്ഞു.
ഒക്ടോബർ അഞ്ചിന് പകൽ ഒന്നിന് നിർത്തിയിട്ട കാർ ഞായർ പകൽ 1.30ന് തിരിച്ചെടുക്കാനെത്തിയപ്പോഴാണ് മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്. കളമശേരി പൊലീസ് കേസെടുത്തു.








0 comments