Deshabhimani

റിയാദ് വിമാനത്താവളത്തിൽ വീണ്ടും മിസൈൽ ആക്രമണം; ടെർമിനലിന് തീപിടിച്ചു

King Khalid Airport Riyadh
വെബ് ഡെസ്ക്

Published on Oct 11, 2026, 09:39 PM | 1 min read

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ വീണ്ടും ഹൂതികളുടെ ആക്രമണം. മിസൈൽ പതിച്ച് നാലാം നമ്പർ ടെർമിനലിന് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്താവളം ലക്ഷ്യമിട്ടുവന്ന മറ്റൊരു മിസൈൽ തകർത്തെന്ന് സൗദി സേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു.


അതേസമയം, ശനിയാഴ്ചത്തെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാ​ഗ്രത പാലിക്കണമെന്ന് ഇന്ത്യക്കാർക്ക് എംബസി നിർദേശം നൽകി.


ഹൂതികൾക്കെതിരെ ശക്തമായ മറുപടി നൽകുമെന്ന് സൗദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home