ഡൽഹിയിലെ പൊലീസ് ആക്രമണം; കേരളത്തിലും വിവിധയിടങ്ങളിൽ വിദ്യാർഥിസംഘടനകളുടെ പ്രതിഷേധം

പാലക്കാട് പ്രതിഷേധപ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു
തിരുവനന്തപുരം: ജന്തർ മന്തറിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരെ കേരളത്തിലും വിവിധയിടങ്ങളിൽ പ്രതിഷേധം. എസ്എഫ്ഐയും മറ്റു ഇടത് വിദ്യാർഥിസംഘടനകളുമായി വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തിയത്. പാലക്കാടും കോട്ടയത്തും മാർച്ചിൽ സംഘർഷം ഉണ്ടായി.
കൊല്ലത്ത് എസ്എൻ കോളേജിനുമുന്നിൽ എസ്എഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
പൊലീസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. കോട്ടയം എംസി റോഡിൽ ഗാന്ധി സ്‌ക്വയർ ഉപരോധിച്ച പ്രവർത്തകർക്ക് നേരെയും പൊലീസ് നടപടി ഉണ്ടായി.
കൊല്ലത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കേരളത്തിലും പ്രതിഷേധക്കാർക്ക് നേരെ ഡൽഹി മോഡൽ ആക്രമണമാണ് ഉണ്ടായത്. പലയിടത്തും പ്രകോപനമില്ലാതെ തന്നെ പൊലീസ് പ്രവർത്തകരെ മർദിക്കുകയായിരുന്നു. സമാധാനപരമായ സമരത്തിന് നേരെയും ആക്രമണമുണ്ടായി.








0 comments