നീറ്റ് സമര നേതാക്കളെ കുരുക്കാൻ പുതിയ നീക്കം; പ്രായപൂര്‍ത്തിയാകാത്തവരെ പങ്കെടുപ്പിച്ചെന്ന് പരാതി

ഇൻഡോര്‍: ജന്തര്‍മന്തറിൽ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെ കുരുക്കാൻ പുതിയ നീക്കം. ഇത്തവണ മുംബൈയിൽ നിന്നാണ് പരാതി എത്തിയിരിക്കുന്നത്. കോക്രോച്ചസ് ജനതാപാര്‍ടി തുടക്കമിട്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിൽ പ്രായപാര്‍ത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചു എന്ന പേരിലാണ് പരാതി എത്തിയിരിക്കുന്നത്.
മുംബൈ സ്വദേശി ഫൈസാൻ അൻസാരി എന്ന യുവാവിന്റെ പേരിലാണ് പരാതി. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, മുഖ്യ വക്താവ് സൗരവ് ദാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണ ആവശ്യം. കുട്ടികൾ പങ്കാളികളായതിൽ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം എന്നുമാവശ്യപ്പെടുന്നു.
മധ്യപ്രദേശിലെ ഇൻഡോര്‍ ക്രൈബ്രാഞ്ചിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതായും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നും ഇൻഡോര്‍ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കുമ്പോൾ കരാറിലെ മുഖ്യ വ്യവസ്ഥകളിൽ ഒന്നായിരുന്നു സമരത്തിന്റെ പേരിലുള്ള കേസുകളും നിയമ നടപടിയും ഒഴിവാക്കുക എന്നത്. ക്രിമിനിൽ പശ്ചാത്തലമില്ലാത്തവരുടെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്ന് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയും ഉത്തരവിട്ടു. എന്നാൽ പലവഴിയിൽ വിദ്യാര്‍ഥികളോടും പ്രക്ഷോഭകരോടുമുള്ള പക തീര്‍ക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടരുകയായിരുന്നു. ഇതിനിടയിലാണ് പുതിയ പരാതി എത്തുന്നത്.
കുറ്റകൃത്യം തെളിഞ്ഞാൽ പോക്സോ വകുപ്പുകൾ വരെ ചുമത്തണമെന്നും ജവൈൽ ആക്ടും ഐടി ആക്ടും പ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം 36 ദിവസമാണ് നീണ്ടുനിന്നത്. അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലാണ് പ്രക്ഷോഭം കലാശിച്ചത്. ജൂലൈ 20-ന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് ഡൽഹി പോലീസ് തടയുകയും ബലപ്രയോഗത്തിലൂടെ പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തത് സംഘർഷത്തിന് വഴിവെച്ചിരുന്നു. ജൂലൈ 25-നാണ് സമരം അവസാനിപ്പിച്ചത്. മാരകമായ പെല്ലറ്റ് ഗൺവരെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാരും ഡൽഹി പൊലീസും പ്രക്ഷോഭത്തെ നേരിട്ടത്. രാജ്യവ്യാപകമായി സമരം പടര്‍ന്നതോടെ വലിയ ബലപ്രയോഗങ്ങൾ ഉണ്ടായി. പാര്‍ലമെന്റിന്റെ മൺസൂൺ സെഷനിൽ വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാക്കാതെ കഴിയുന്ന സാഹചര്യവും നിലനിൽക്കുന്നു.










0 comments