മണ്ണിടിച്ചിൽ സാധ്യത; കുതിരാനിൽ ഗതാഗത നിയന്ത്രണം

തൃശൂർ : മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ജിയോളജി വകുപ്പ് പരിശോധിച്ച് റിപ്പോർട്ട് നടത്തി. റിപ്പോർട്ട് പ്രകാരം തൃശൂർ നിന്ന് പാലക്കാടേക്ക് പോകുന്ന പടിഞ്ഞാറേ തുരങ്കമുഖത്ത് ഇടതുഭാഗത്ത് പഴയ കുതിരാൻ റോഡിന് സമീപം മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ബലപ്പെടുത്തണമെന്നും റിപ്പോർട്ടുണ്ട്. പ്രദേശത്ത് മഴ ശക്തമായതോടെയാണ് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ട് വരിയായാണ് ഗതാഗതം.









0 comments