ad
Deshabhimani

പി എം എ വൈ നഗരം-2 പദ്ധതി: കേന്ദ്രത്തിന്റെ ധാരണാപത്രത്തിൽ ഒപ്പുവെക്കും; വീടുകളിൽ എംബ്ലം പതിക്കുമെന്ന് സതീശൻ

v d satheesan
വെബ് ഡെസ്ക്

Published on Aug 13, 2026, 12:39 PM | 1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ആവാസ് യോജന - നഗരം 2 (പി എം എ വൈ നഗരം 2) പദ്ധതി നടപ്പാക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യന്ത്രി വി ഡി സതീശൻ. പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളിൽ കേന്ദ്ര മാർഗനിർദേശ പ്രകാരം പദ്ധതിയുടെ എംബ്ലം വെയ്ക്കുമെന്ന് സതീശൻ വ്യക്തമാക്കി.


കേന്ദ്ര നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുതന്നെയാണ് സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുന്നതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദരിദ്രർക്കും ഇടത്തരക്കാർക്കും നഗരപ്രദേശങ്ങളിൽ സ്വന്തമായി വീട് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി എം എ വൈ നഗരം 2.


എന്നാൽ ഭവന പദ്ധതികളിൽ കേന്ദ്ര ചിത്രങ്ങളും എംബ്ലങ്ങളും ഉൾപ്പെടുത്തുന്നതിനെതിരെ മുൻ എൽ ഡി എഫ് സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സർക്കാർ നിർമിച്ചു നൽകുന്ന വീടുകളിൽ എംബ്ലമോ, സർക്കാർ നൽകുന്ന ആനുകൂല്യമാണെന്ന പ്രതീതി ഉണ്ടാക്കുന്ന മറ്റ് ചിത്രങ്ങളോ പതിക്കില്ലെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരുന്നു. പദ്ധതി ലഭിക്കുന്ന സാധാരണക്കാർക്കും ആത്മാഭിമാനമുണ്ടെന്നും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നുമായിരുന്നു എൽ ഡി എഫ് സർക്കാരിന്റെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home