ad
Deshabhimani

മാധ്യമ വിലക്കില്‍ പച്ചക്കള്ളവും നാടകവുമായി മുഖ്യമന്ത്രി: തെളിയുന്നത് സതീശന്‍-സംഘപരിവാര്‍ കൂട്ട്

v d satheesan
വെബ് ഡെസ്ക്

Published on Aug 13, 2026, 12:05 PM | 1 min read

തിരുവനന്തപുരം: സോഷ്യൽമീഡിയയ്ക്കുമേൽ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. മാധ്യമങ്ങൾക്കും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങൾക്കും മേലുള്ള കടന്നാക്രമണത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ നുണ.


സാധാരണ കേന്ദ്രത്തിനെതിരായ വാർത്തകൾക്കായിരുന്നു വിലക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ് കുറച്ച് ദിവസങ്ങളിലായി കേന്ദ്ര സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത പോസ്റ്റുകൾ പോലും അപ്രതീക്ഷമാവുകയാണ്. കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ മാധ്യമ പ്രതിനിധികളോട് ആവശ്യപ്പെടാതെ ഇത്തരത്തില്‍ പോസ്റ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയില്ല. അതാത് സര്‍ക്കാരുകളുടേയോ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത ഔദ്യോഗിക പ്രതിനിധികളുടേയോ ആവശ്യങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ മെറ്റ അടക്കമുള്ളവര്‍ പരിഗണിക്കൂ. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വിലക്കുന്നതില്‍ കേരള സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്ന് വ്യക്തമാണ്.


തന്റെ പോസ്റ്റുകൾ നഷ്ടമായെന്ന് പറയുന്ന സതീശൻ, എന്തുകൊണ്ടാണ് അതിൽ നിയമനടപടികളിലേക്ക് കടക്കാത്തതെന്ന ചോദ്യത്തിന് മുന്നിൽ പൂർണമായി മൗനം പാലിച്ചു.


സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരും സതീശനും തമ്മിലുള്ള ഒത്തുകളിയും സംശയിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയാണ് ഈ നീക്കം ചെയ്യലെങ്കില്‍ സതീശന് വേണ്ടി കേന്ദ്രം ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കാം. പിഎംശ്രീ അടക്കമുള്ള നിരവധി വിഷയങ്ങളില്‍ ഇത്തരത്തില്‍ സതീശനും കേന്ദ്രവുമായുള്ള ഒത്തുകളികള്‍ പുറത്തുവന്നതാണ്.


രാഷ്ട്രീയ വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തുന്ന സതീശൻ സർക്കാരിന്റെ ഈ നീക്കം അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമായ സെൻസർഷിപ്പിന് സമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സർക്കാരിന്റെ അഴിമതികളും വീഴ്ചകളും തുറന്നുകാട്ടിയ പ്രമുഖ മാധ്യമങ്ങളുടെ അമ്പതോളം വാർത്തകളും സോഷ്യൽ മീഡിയ കാർഡുകളുമാണ് കേന്ദ്രം നീക്കം ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home