ഫുട്ബോൾ താരം കെ അസീം വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം : ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു. പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അസീം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈകിട്ട് മൂന്നോടെ നാട്ടിലെത്തിക്കും.
ഇലവൻസ്-സെവൻസ് മൈതാനങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. എംഇഎസ് മമ്പാട് കോളേജിലൂടെ കലിക്കറ്റ് സർവകലാശാല ടീമിലും തുടർന്ന് മലപ്പുറം ജില്ലാ ടീമിലുമെത്തി. ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ശിക്ഷണത്തിൽ ഇന്ത്യൻ ബാങ്ക് ടീമിൽ കളിച്ചു.
ഒരു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റുകളിൽ ഭാഗമായി. 2006-07 ഗവർണേഴ്സ് കപ്പിൽ ടോപ് സ്കോററായി. വാസ്കോ ഗോവ, സാൽഗോക്കർ ഗോവ, മുംബൈ എഫ്സി, മഹിന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, ജോസ്കോ എഫ്സി എന്നിങ്ങനെ വിവിധ ടീമുകൾക്കായി ബൂട്ടുകെട്ടി. ജൂനിയർ തലത്തിൽ കേരളത്തിനായി കളിച്ച അസീം, പിന്നീട് സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനുമായി ബൂട്ടണിഞ്ഞു.









0 comments