എംഡിഎംഎ കേസ്; അറസ്റ്റിലായത് യൂത്ത് കോൺഗ്രസുകാരൻ, നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കാസർകോട് കാലിക്കടവിൽ മയക്കുമരുന്നുമായി പിടിയിലായ കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പത്രസമ്മേളനത്തിൽ എംഡിഎംഎ കേസിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. ഹുസൈന്റെ വീട്ടിൽ താൻ പോയിട്ടുണ്ടെന്നും തന്റെ വീട്ടിൽ ഹുസൈൻ വന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
അറസ്റ്റിലായവരെ നേരിട്ട് അറിയാം. മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. അയാളെ നേരിട്ട് നേരിട്ട് അറിയാം. ഫോണിൽ വിളിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വീട്ടിൽ വരാമെന്ന് ഒരു തവണ സംസാരിച്ചപ്പോൾ പറഞ്ഞു. പിന്നീട് ഒരു പരിപാടിക്ക് പോയപ്പോൾ ആ വീട്ടിൽ പോയി. പരിക്ക് പറ്റി കിടന്നപ്പോൾ ആശ്വസിപ്പിക്കാനായി വിളിച്ചിട്ടുണ്ട്. അതിനുശേഷം കുറേ തവണ കണ്ടിട്ടുണ്ട്- സതീശൻ പറഞ്ഞു. എന്നാൽ സതീശന്റെ വാദത്തിലും അസ്വാഭാവികതയുണ്ട്. പരിക്കുപറ്റിയപ്പോൾ ആശ്വസിപ്പിക്കാനെന്ന നിലയിലാണ് കാണാൻ പോയതെന്നാണ് സതീശൻ പറഞ്ഞത്. പക്ഷേ ഹുസൈൻ പങ്കുവച്ച വീഡിയോയിൽ പരിക്കുകളൊന്നുമില്ല.
ഹുസൈനെ അറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതോടെ അറസ്റ്റിലായത് തങ്ങളുടെ ഭാരവാഹിയല്ലെന്ന യൂത്ത് കോൺഗ്രസിന്റെ വാദവും പൊളിഞ്ഞു. മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയല്ലെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ന്യായീകരണം. എന്നാൽ യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും മറ്റ് ചുമതലകളിൽനിന്നും ഹുസൈനെ നീക്കിയതായാണ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമാണ് മുഹമ്മദ് ഹുസൈൻ. എന്നാൽ ഹുസൈൻ തന്റെ പി ആർ ടീമിലുണ്ടെന്ന കാര്യം സതീശൻ നിഷേധിച്ചു. തനിക്ക് പി ആർ ടീം ഇല്ലെന്ന് പറഞ്ഞ സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നാലെ ഒരോരുത്തരും ഓരോന്നിലൊക്കെ അംഗമായാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് പറഞ്ഞ് തടിതപ്പി മറുപടി അവസാനിപ്പിക്കുകയും ചെയ്തു.









0 comments