പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം: സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി
ന്യൂഡൽഹി: തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്‌ച രാജ്യത്തോടായി നടത്തിയ അഭിസംബോധന പെരുമാറ്റ ചട്ടലംഘനമെന്ന് സിപിഐ എം. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പ്രധാനമന്ത്രി രാഷ്ട്രീയ സന്ദേശം നൽകാൻ ദൂരദർശനെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും തെരഞ്ഞെടുപ്പ് വേളയിൽ പൊതു സംപ്രേക്ഷണ സംവിധാനത്തെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
ഭരണഘടനാ ഭേദഗതി നീക്കം പാർലമെന്റിൽ പാളിയതിന്റെ ജാള്യം മറയ്‌ക്കുന്നതിനായി നടത്തിയ അഭിസംബോധനൽ പ്രതിപക്ഷ പാർടികൾക്കെതിരായി അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് മോദി ഉയർത്തിയത്. ഏകപക്ഷീയമായി മണ്ഡല പുനഃനിർണയം നടത്താനുള്ള ഗൂഡനീക്കം പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ വനിതാ സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചുവെന്ന അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തൽ നടത്തിയത്.










0 comments