ad
Deshabhimani

ചെറുത്തുനിൽക്കാൻ ഇനി തമിഴ്‌നാട്‌ മാത്രം

print edition പാഠ്യപദ്ധതിയും മാറ്റി കോൺഗ്രസ്‌ സർക്കാരുകൾ

PM Shri Fund
avatar
എം പ്രശാന്ത്‌

Published on Jun 19, 2026, 01:15 AM | 1 min read

ന്യൂഡൽഹി: സംഘപരിവാറുമായുള്ള ധാരണയിൽ പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാൻ കേരളത്തിലെ യുഡിഎഫ്‌ സർക്കാർകൂടി തീരുമാനിച്ചതോടെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്ന ഏക സംസ്ഥാനമായി തമിഴ്‌നാട്‌ മാറി. കേരളവും ബംഗാളും തമിഴ്‌നാടുമാണ്‌ പിഎം ശ്രീയിൽ ഒപ്പിടാതിരുന്ന സംസ്ഥാനങ്ങൾ. ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതോടെ കഴിഞ്ഞ മാസം ഒപ്പുവച്ചു.


കോൺഗ്രസ്‌ ഭരണത്തിലുള്ള ഹിമാചൽ, തെലങ്കാന, കർണാടക സംസ്ഥാനങ്ങൾ നേരത്തെതന്നെ പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ച്‌ പിഎം ശ്രീയിൽ ഒപ്പിട്ടിരുന്നു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തോട്‌ നേതൃത്വത്തിന്‌ വിയോജിപ്പില്ലാത്ത സാഹചര്യത്തിലാണ്‌ കോൺഗ്രസ്‌ സർക്കാരുകൾ പദ്ധതിയുടെ ഭാഗമാകുന്നത്‌.


ഹിമാചലിൽ സ്‌കൂളുകളെ സിബിഎസ്‌ഇ സിലബസിലേക്ക്‌ മാറ്റിയാണ്‌ നയം അടിച്ചേൽപ്പിക്കുന്നത്‌. ചരിത്ര പാഠപുസ്‌തകങ്ങളിൽനിന്ന്‌ മുഗൾ ഭരണകാലവും മറ്റും സിബിഎസ്‌ഇ സിലബസിൽ മാറ്റിനിർത്തി. തെലങ്കാനയും സിബിഎസ്‌ഇ സിലബസിലേക്കുള്ള മാറ്റത്തിനൊരുങ്ങുകയാണ്‌. ആർഎസ്‌എസിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിയാണ്‌ കാവിവൽക്കരണത്തിന്‌ ചുക്കാൻ പിടിക്കുന്നത്‌.


സയൻസും കണക്കും പൂർണമായി സിബിഎസ്‌ഇ സിലബസിലേക്ക്‌ മാറ്റും. സാമൂഹ്യശാസ്‌ത്ര വിഷയങ്ങളിൽ 70 ശതമാനം സിബിഎസ്‌ഇയും 30 ശതമാനം സംസ്ഥാന സിലബസും എന്ന നിലയിലാക്കും. തെലങ്കാനയിൽ ഇനി 12–ാം ക്ലാസ്‌ വരെ ഒരു ബോർഡിന്‌ കീഴിലാക്കും. കർണാടക സ്വന്തം നിലയിൽ പ്രത്യേക വിദ്യാഭ്യാസ നയത്തിന്‌ രൂപം നൽകിയെങ്കിലും വ്യവസ്ഥകൾ ഭൂരിഭാഗവും ദേശീയ വിദ്യാഭ്യാസ നയത്തിന്‌ സമാനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home