ad
Deshabhimani

നീറ്റ് പരീക്ഷാ തട്ടിപ്പ്: എൻടിഎ പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on May 13, 2026, 01:32 PM | 1 min read

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഘടന മാറ്റണമെന്നോ പകരം സംവിധാനം ഏർപ്പെടുത്തണമെന്നോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.


പരീക്ഷാ നടത്തിപ്പിലെ എൻടിഎയുടെ ആവർത്തിച്ചുള്ള പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉന്നതതല ഇടപെടൽ ആവശ്യപ്പെട്ട് കോടതിയിൽ പുതിയ ഹർജി സമർപ്പിക്കപ്പെട്ടത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത എൻടിഎയുടെ വീഴ്ചകൾ മൂലം നഷ്ടപ്പെട്ടുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിൽ ഏജൻസി പൂർണ്ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ എൻടിഎയെ സമഗ്രമായി പുനഃസംഘടിപ്പിക്കുകയോ പരീക്ഷാ നടത്തിപ്പിനായി കൂടുതൽ സുതാര്യവും സുരക്ഷിതവുമായ പുതിയ സ്വതന്ത്ര സംവിധാനം രൂപീകരിക്കുകയോ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.


വിഷയത്തിൽ സുപ്രീംകോടതി നേരത്തെ തന്നെ കേന്ദ്ര സർക്കാരിനോടും എൻടിഎയോടും വിശദീകരണം തേടിയിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഈ ഹർജിക്ക് ഏറെ പ്രാധാന്യമുണ്ട്.


പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും ഹർജിയിൽ മുന്നോട്ടുവെക്കുന്നു. വരും ദിവസങ്ങളിൽ സുപ്രീംകോടതി ഈ ഹർജി പരിഗണിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home