print edition സ്‌മിത് മച്ഛാറിന് അഭിനന്ദന പ്രവാഹം

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ധീരമായി ഇടപെട്ട പൈലറ്റ് സ്‌മിത് മച്ഛാറിന് ലോകമെമ്പാടുനിന്നും അഭിനന്ദന പ്രവാഹം. സ്‌മിത് മച്ചാർ വലിയ ധീരതയാണ് പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്മിത് മച്ഛാറിന്റെ അസാമാന്യ ധീരത വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം കാണിച്ച ധൈര്യത്തെയും മനസ്സാന്നിധ്യത്തെയും സല്യൂട്ട് ചെയ്യുന്നുവെന്നും സിപിഐ എം ജനറല്‍സെക്രട്ടറി എം എ ബേബി എക്സില്‍ കുറിച്ചു.








0 comments