ad
Deshabhimani

പിജിഡബ്ല്യുഎഫ്ഐ ദേശീയ സമ്മേളനം

print edition തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ പ്രക്ഷോഭം ഉയർത്തണം

PGWFI

പെട്രോളിയം ആൻഡ്‌ ഗ്യാസ് വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ദേശീയ സമ്മേളനം വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വദേശ് ദേവ്റോയ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 11, 2026, 12:06 AM | 1 min read

മുംബൈ: തൊഴിലാളിവിരുദ്ധ ലേബർകോഡുകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക്‌ ആഹ്വാനംചെയ്‌ത്‌ പെട്രോളിയം ആൻഡ്‌ ഗ്യാസ് വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (പിജിഡബ്ല്യുഎഫ്ഐ) ദേശീയ സമ്മേളനം. കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികളിലെ സ്ഥിരംതൊഴിലാളികളുടെയും കരാർത്തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയായ പിജിഡബ്ല്യുഎഫ്ഐ ആറാമത് ദേശീയ സമ്മേളനം മുംബൈയിൽ നടന്നു.


ഒഎൻജിസി, ഓയിൽ ഇന്ത്യ, ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ, എംആർപിഎൽ എന്നീ കമ്പനികളിലെ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വദേശ് ദേവ്റോയ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ദേശീയ പ്രസിഡന്റ്‌ പ്രദീപ് മായേക്കർ അധ്യക്ഷബ്ള്യുനായി. എം പി അനിൽ ദേശായ് മുഖ്യപ്രഭാഷണം നടത്തി. വിദേശ പ്രതിനിധികളടക്കം പങ്കെടുത്തു.


എനർജി എംപ്ലോയീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി സുദീപ് ദത്ത, കോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഡി ഡി രാമാനന്ദൻ, പിജിഡബ്ല്യുഎഫ്ഐ ദേശീയ ജനറൽ സെക്രട്ടറി നോഗൻ ചൂട്ടിയ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ എം ജി അജി, നിർമൽ സാഹ എന്നിവർ സംസാരിച്ചു. സ്ഥിരംതൊഴിലാളികളെ വെട്ടിക്കുറച്ചും ജോലിയിലോ ശമ്പളഘടനയിലോ മാറ്റംവരുത്താതെ തൊഴിലാളികളെ എക്സിക്യൂട്ടീവുകളാക്കി മാറ്റി ട്രേഡ് യൂണിയൻ പ്രവർത്തനം ഇല്ലാതാക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.


സ്ഥിരംതൊഴിലാളികളെ നിയമിക്കുക, കരാർത്തൊഴിലാളികളുടെ ഇഎസ്ഐ, ബോണസ് പരിധി വർധിപ്പിക്കുക, എണ്ണക്കമ്പനി തൊഴിലാളികളുടെ ശമ്പളഘടനയുടെ അടിസ്ഥാനത്തിലുള്ള വേതനം കരാർത്തൊഴിലാളികൾക്ക് അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.


ഭാരവാഹികളായി പ്രദീപ് മായേക്കർ (പ്രസിഡന്റ്‌), നോഗൻ ചൂട്ടിയ (ജനറൽ സെക്രട്ടറി), ബി ബാലഗോപാൽ (ഫിനാൻസ് സെക്രട്ടറി), എം ജി അജി (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), എൻ കെ ജോർജ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വർക്കിങ്‌ കമ്മിറ്റി അംഗങ്ങളായി ടി എ അൻവർ, കെ വി അനിൽകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home