Deshabhimani

print edition രാഹുൽ ഗാന്ധിയുടെ പ‍ൗരത്വം ചോദ്യംചെയ്‌ത ഹർജി തള്ളി

rahul gandhi
വെബ് ഡെസ്ക്

Published on Sep 03, 2026, 01:00 AM | 1 min read

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ രാഹുൽഗാന്ധിയുടെ പ‍ൗരത്വം ചോദ്യംചെയ്‌ത്‌ നൽകിയ ഹർജി അലഹബാദ്‌ ഹൈക്കോടതി തള്ളി. രാഹുൽ ബ്രിട്ടീഷ്‌ പ‍‍ൗരനാണെന്ന്‌ ആരോപിച്ച്‌ സമർപ്പിച്ച റിട്ട് ഹർജിയാണ്‌ ജസ്റ്റിസുമാരായ ശേഖർ ബി സറഫ്, അബ്‌ദേഷ് കുമാർ ചൗധരി എന്നിവരുടെ ബെഞ്ച്‌ തള്ളിയത്‌. പ‍ൗരനല്ലെന്ന്‌ തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടുവെന്ന്‌ ബെഞ്ച്‌ നിരീക്ഷിച്ചു. യുകെയിൽ രജിസ്റ്റർ ചെയ്‌ത കമ്പനിയായ ബാക്കോപ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറും പ്രധാന ഓഹരി ഉടമയുമാണെന്ന് അവകാശപ്പെട്ടു രാഹുൽഗാന്ധി 2003-ൽ സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ബ്രിട്ടീഷ്‌ പ‍ൗരനാണെന്ന്‌ തെളിയിക്കുന്ന രേഖ ഹാജരാക്കാൻ കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home