Deshabhimani

വോട്ട് കാക്കാൻ ഐക്യപോരാട്ടം; ​തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘പീപ്പിൾസ്‌ മാർച്ച്‌’ ആരംഭിച്ചു

Peoples March Delhi

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന ‘പീപ്പിൾസ്‌ മാർച്ച്‌’

വെബ് ഡെസ്ക്

Published on Oct 23, 2026, 02:04 PM | 1 min read

ന്യൂഡൽഹി: ജനാധിപത്യത്തെ കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ രാജ്യവ്യാപക പ്രക്ഷോഭം. പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവാചൻ സദൻ ഓഫീസിലേക്ക് ‘പീപ്പിൾസ്‌ മാർച്ച്‌’ ആരംഭിച്ചു. തൊഴിലാളികളും കർഷക‍രും കര്‍ഷകത്തൊഴിലാളികളും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.





പ്രകടനത്തെ നേരിടാൻ വലിയ പൊലീസ്, അർധസൈനിക വിന്യാസത്തെയാണ് കേന്ദ്രസർക്കാർ ഒരുക്കിയിട്ടുള്ളത്. വിലക്ക്‌ ലംഘിച്ചും പ്രതിഷേധം നടത്താനാണ്‌ തീരുമാനം. തുടര്‍ന്ന് രാഷ്‌ട്രപതിക്ക്‌ നിവേദനം കൈമാറും.


സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ കർഷകരും സിഐടിയു, എസ്‌എഫ്‌ഐ, സിജെപി ഉൾപ്പെടെ സംഘടനകളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്. രാജ്യമാകെ ജില്ല, താലൂക്ക്‌ ആസ്ഥാനങ്ങളിലും ദേശീയ പതാക കെെയിൽ ഉയർത്തി പ്രതിഷേധപരിപാടികൾ നടക്കുന്നുണ്ട്.





ഇരുന്നൂറിലേറെ രാഷ്‌ട്രീയ–സാമൂഹ്യ–പ‍ൗരാവകാശ സംഘടനകളുടെ കൂട്ടായ്‌മയാണ്‌ ‘പീപ്പിൾ എഗെൻസ്റ്റ്‌ എസ്‌ഐആർ.’. ഇടതുപക്ഷ പാർടികളും സംഘടനകളും കൂട്ടായ്‌മയിൽ സജീവമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home