print edition പീപ്പിൾസ് മാർച്ചില്‍ പതിനായിരങ്ങള്‍

ന്യൂഡൽഹി
: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ പതിനായിരങ്ങളെ അണിനിരത്തി പീപ്പീൾസ് മാർച്ച് സംഘടിപ്പിച്ച് സംയുക്ത കിസാൻ മോർച്ച. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രാക്‌ടർ പരേഡും നടന്നു. സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മാർച്ച്. നിരവധി കേന്ദ്രങ്ങളിൽ വാഹന റാലികളും ഉണ്ടായിരുന്നു.
കർഷകരോഷം അലയടിച്ച പ്രതിഷേധം മോദി സർക്കാരിനുള്ള താക്കീതായി.
ഒൗദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകരോടൊപ്പം തൊഴിലാളികളും കർഷകത്തൊഴിലാളികളും പിന്തുണയുമായെത്തി.
വൈദ്യുതി ഭേദഗതി ബിൽ, ലേബർ കോഡുകൾ, വിബിജിആർഎഎംജി നിയമം, വിത്തുബിൽ, ശാന്തി ബിൽ, ഇൻഷുറൻസ് ബിൽ, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ മുഴുവൻ കോർപറേറ്റ് അനുകൂല നിയമങ്ങളും പിൻവലിക്കണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഗ്രാമസഭകളും വിളിച്ചുചേർത്തു. തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.








0 comments