ad
Deshabhimani

സൗജന്യ യോ​ഗാ മാറ്റുകൾക്കായി യുപിയില്‍ തമ്മിലടി; സര്‍ക്കാരിനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം

yoga mat
വെബ് ഡെസ്ക്

Published on Jun 22, 2026, 04:58 PM | 1 min read

മീററ്റ് : ഉത്തർപ്രദേശിൽ സൗജന്യ യോ​ഗാ മാറ്റുകൾക്ക് വേണ്ടി തല്ലുണ്ടാക്കിയ സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയായി. അന്താരാഷ്ട്ര യോ​ഗാദിനാചരണത്തിന്റെ ഭാ​ഗമായി സർക്കാർ സംഘടിപ്പിച്ച ഔദ്യോ​ഗിക പരിപാടിക്കിടെയാണ് തമ്മിത്തല്ല്.


പരിപാടിക്കെത്തിയവര്‍ മാറ്റുകൾ പരസ്പരം പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, ഉത്തർപ്രദേശ് സർക്കാരിനും സംഘാടകർക്കും വലിയ നാണക്കേടുണ്ടാക്കി. സംഘാടനത്തിലുണ്ടായ പിഴവിനെച്ചൊല്ലി വിമർശനവും ഉയർന്നു. ശനിയാഴ്ച വിപുലമായ പരിപാടിയോടെ നടന്ന യോ​ഗാദിനാചരണ പരിപാടിയിലാണ് മാറ്റുകൾ സൗജന്യമായി ലഭിക്കുന്നുവെന്ന വാർത്ത പരന്നതോടെ ജനങ്ങൾ തള്ളിക്കയറിയത്. വിതരണത്തിനിടെ ജനങ്ങൾ പരസ്പരം തള്ളിമാറ്റുകയും മാറ്റുകൾക്കായി പിടിവലി നടത്തുകയും ചെയ്തു. ഉന്തും തള്ളും രൂക്ഷമായതോടെ പരിപാടി മുഴുവൻ അലങ്കോലപ്പെടുകയും ചെയ്തു.


സോഷ്യൽമീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് താഴെ വലിയ വിമർശനമാണ് ഉയർന്നത്. യോ​ഗയല്ല, സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നാണ് ആദ്യം ജനങ്ങളെ പഠിപ്പിക്കേണ്ടതെന്ന് ചിലർ കുറിച്ചു. ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ മോഷ്ടിക്കുന്ന അതേ പ്രവണതയാണ് ഇവിടെയുമുണ്ടായതെന്നും പൊതുമുതൽ കൊള്ളയടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home