Deshabhimani

print edition രാംലീല റാലിക്ക്‌ പിന്തുണയുമായി പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ 

Gyanesh Kumar.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 12:18 AM | 1 min read

ന്യൂഡൽഹി: ഇന്ത്യാ കൂട്ടായ്‌മ ഞായറാഴ്‌ച രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിക്ക്‌ പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ പിന്തുണ പ്രഖ്യാപിച്ചു.


ഏകാധിപത്യ സ്വഭാവമുള്ള മോദി– ഷാ കൂട്ടുകെട്ടിന്റെ ഭരണം ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ഭീഷണിയാണ്. ഇ‍ൗ സാഹചര്യത്തിൽ വിഷയാടിസ്ഥാനത്തിലുള്ള ഐക്യമാണ്‌ ഉയരേണ്ടത്‌. രാഷ്ട്രീയഭിന്നതകൾ മറന്ന്‌ എല്ലാ വിഭാഗം ജനങ്ങളും കൈകോർത്ത്‌ പ്രതിഷേധങ്ങളിൽ പങ്കാളികളാകണമെന്ന് പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ പ്രസ്‌താവനയിൽ അറിയിച്ചു.


ഗ്യാനേഷ്‌ കുമാറിന്റെ നിയമവിരുദ്ധ നടപടികളെ ഏതുവിധത്തിലും സംരക്ഷിക്കുമെന്ന പിടിവാശിയിലാണ്‌ പ്രധാനമന്ത്രി മോദി. ഇ‍ൗ സാഹചര്യത്തിൽ ജനാധിപത്യ സംരക്ഷണത്തിനായുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home